Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajit Doval

അ​ജി​ത് ഡോ​വ​ൽ രം​ഗ​ത്തി​റ​ങ്ങി; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ‌ സൗ​ദി അ​റേ​ബ്യ​യു​മാ​യി ച​ർ​ച്ച

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം നി​ല​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു നി​ർ​ണാ​യ​ക ച​ർ​ച്ച.

സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര-​സു​ര​ക്ഷാ ബ​ന്ധ​ങ്ങ​ളി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. ന​യ​ത​ന്ത്ര​പ​ര​മാ​യി അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ലെ സു​സ്ഥി​ര​ത മു​ഖ്യ വി​ഷ‍​യ​മാ​യി.

സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നു​മാ​യി അ​ജി​ത് ഡോ​വ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ​മി​ല്ലാ​ത്ത ല​ഭ്യ​ത​യും ഊ​ർ​ജ മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

സൗ​ദി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​മു​സാ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഐ​ബാ​നും ച​ർ​ച്ച​യി​ൽ പ​ങ്കു​ചേ​ർ​ന്നു. പ്രാ​ദേ​ശി​ക സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നു​മാ​യി ന​ട​ത്തി​യ വി​ശ​ക​ല​ന​ത്തി​ൽ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ രാ​ഷ്‌ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ന്താ​രാ​ഷ്‌ട്ര വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

Latest News

Corehub Up